top of page

പ്രവേശന കാലം ദീർഘിപ്പിക്കൽ: പുതിയ സർക്കാർ ഉത്തരവ്

Writer's picture: Aruna A.Aruna A.

28.10.2020 ലെ സർക്കാർ ഉത്തരവ് (അച്ചടി) നം 15/2020/ഉപഭപ പ്രകാരം, നിയമന അതോറിറ്റി, ഡ്യൂട്ടിക്ക് ചേരുന്നതിന് അനുവദിച്ചിരിക്കുന്ന പരമാവധി സമയം അപ്പോയിന്റ്മെന്റ് ഓർഡറിൽ തന്നെ വ്യക്തമാക്കണം.പ്രസ്തുത ഉത്തരവിൽ വിവിധ സാഹചര്യങ്ങളിൽ ഡ്യൂട്ടിയിൽ ചേരുന്നതിന് വ്യക്തിക്ക് നൽകാവുന്ന സമയ ദീർഘിപ്പിക്കലിനെ കുറിച്ച് പരാമർശിക്കുന്നുണ്ട് . ഒരു കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുക, വിദേശത്തു ജോലി ജോലി ചെയ്തുകൊണ്ടിരിക്കുക, പിഎച്ച്.ഡി ചെയ്തുകൊണ്ടിരിക്കുക, ഇന്ത്യക്കുള്ളിൽ സ്വകാര്യ ജോലി ചെയ്തുകൊണ്ടിരിക്കുക, കേന്ദ്ര ഗവൺമെന്റിലോ മറ്റ് സംസ്ഥാന ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകളിലോ സ്ഥാപനങ്ങൾ മുതലായവയിലോ ചെയ്തുകൊണ്ടിരിക്കുക,കേരളം സർക്കാർ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുക, അസുഖങ്ങൾ മുതലായവ ഉണ്ടാകുക എന്നീ സാഹചര്യങ്ങൾ അവയിൽ ഉൾപ്പെടുന്നു.എന്നാൽ സർക്കാർ എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്നവർക്കു സർക്കാർ സർവീസിൽ ചെയ്യുന്നവരുടെ പോലെ തന്നെ സമയം നീട്ടി ചോദിക്കുവാനുള്ള അവസരം ഈ ഉത്തരവിൽ നൽകിയിരുന്നില്ല. (കൂടുതലറിയാൻ സർക്കാർ ഉത്തരവ് വായിക്കുക )

29.03.2023 ലെ സർക്കാർ ഉത്തരവ് (അച്ചടി) നം 5/2023/ഉപഭപ പ്രകാരം മേൽ ഉത്തരവിൽ ഭേദഗതി കൊണ്ട് വരുക ഉണ്ടായി. 2023 ലെ ഉത്തരവ് പ്രകാരം സർക്കാർ എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും ജോലി ചെയ്യുന്നവർക്ക് കൂടി എക്സ്റ്റൻഷൻ ആനുകൂല്യം ആവശ്യപ്പെടാവുന്ന രീതിയിൽ 2020 ലെ സർക്കാർ ഉത്തരവിൽ ഭേദഗതി കൊണ്ടുവന്നു. (കൂടുതലറിയാൻ സർക്കാർ ഉത്തരവ് വായിക്കുക )

യഥാർത്ഥ കാരണങ്ങളാൽ നിയമന ഉത്തരവിൽ വ്യക്തമാക്കിയ സമയത്തിനുള്ളിൽ ഡ്യൂട്ടിയിൽ കയറുവാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് ഈ രണ്ട് ഉത്തരവുകളും ഒരു അനുഗ്രഹമാണ്.

Comments


bottom of page