top of page

സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം




ഒരു വ്യക്തി സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ, അയാൾ സ്ഥലംമാറ്റം പ്രതീക്ഷിക്കേണ്ടതാണ് . കാര്യക്ഷമത പ്രോത്സാഹിപ്പിക്കുക, സംഘടനാപരമായ കാര്യക്ഷമത നിലനിർത്തുക, മറ്റ് കാരണങ്ങളോടൊപ്പം മനുഷ്യവിഭവശേഷിയുടെ തുല്യമായ വിതരണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സാധാരണയായി ജീവനക്കാരെ ട്രാൻസ്ഫർ ചെയ്യുന്നത്. ഒരു വ്യക്തിയുടെ കരിയർ, കുടുംബജീവിതം, വ്യക്തിപരമായ സാഹചര്യങ്ങൾ എന്നിവയെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ഇത് ഒരു നിർണായക ഭരണപരമായ പ്രവർത്തനമാണ്. തൽഫലമായി, സ്ഥലംമാറ്റങ്ങൾ പലപ്പോഴും രാജ്യത്തെ ഹൈക്കോടതികളിലോ അതത് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലുകളിലോ ചലഞ്ച് ചെയ്യപ്പെടാറുണ്ട് . കേരളത്തിൽ സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റ കേസുകൾ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനു മുമ്പാകെ ആണ് ഉന്നയിക്കേണ്ടത് . കെഎസ്ഇബി, കേരള എസ്ആർടിസി തുടങ്ങിയ സ്ഥാപനങ്ങളുടെ ട്രാൻസ്ഫർ പ്രശ്നങ്ങൾ കേരള ഹൈക്കോടതിയിൽ ഉന്നയിക്കേണ്ടി വരും..

ട്രാൻസ്ഫർ വിഷയം തൊഴിലുടമയുടെ പ്രത്യേകാവകാശമാണെങ്കിലും, നിയമത്തിന്റെ സ്ഥിരതയുള്ള തത്വങ്ങൾ ലംഘിച്ച് സർക്കാരിന് ട്രാൻസ്ഫർ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയില്ല. പ്രധാനമായും, ഭരണപരമായ ആവശ്യകത, പൊതുതാൽപ്പര്യം, അല്ലെങ്കിൽ പൊതു സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി ജനറൽ ട്രാൻസ്ഫർ പ്രക്രിയയുടെ ഭാഗമായിട്ടാണ് ട്രാൻസ്ഫർ ഇഷ്യൂ ചെയ്യുന്നത്.

കോടതികളും ട്രൈബ്യൂണലുകളും സാധാരണയായി ട്രാൻസ്ഫർ കേസുകളിൽ കാര്യത്തിൽ ഇടപെടാൻ വിമുഖത കാണിക്കുമെങ്കിലും, ദുരുദ്ദേശ്യത്തോടെ ഉള്ള ട്രാൻസ്ഫർ ഓർഡർ, സർവീസ് നിയമങ്ങളുടെ ലംഘനം, ഏതെങ്കിലും നിയമപരമായ വ്യവസ്ഥകളുടെ ലംഘനം (ഉദാഹരണത്തിന്, വികലാംഗരുടെ അവകാശ നിയമം, 2016), സ്വാഭാവിക നീതിയുടെയും തത്വങ്ങളുടെ ലംഘനം, ട്രാൻസ്ഫർ മാനദണ്ഡങ്ങൾ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ലംഘനം, അല്ലെങ്കിൽ ട്രാൻസ്ഫർ ഓർഡർ ജീവനക്കാർക്ക് ആനുപാതികമല്ലാത്ത ബുദ്ധിമുട്ടുകളും മുൻവിധികളും ഉണ്ടാക്കിയേക്കാവുന്ന സാഹചര്യങ്ങളിൽ എല്ലാം കോടതികൾ ഇടപ്പെട്ടേക്കാം . എന്നിരുന്നാലും, ഭരണപരമായ ആവശ്യങ്ങളും സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ക്ഷേമവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താനും കൂടി കോടതികൾ ശ്രമിക്കാറുണ്ട്.



Recent Posts

See All

പ്രവേശന കാലം ദീർഘിപ്പിക്കൽ: പുതിയ സർക്കാർ ഉത്തരവ്

28.10.2020 ലെ സർക്കാർ ഉത്തരവ് (അച്ചടി) നം 15/2020/ഉപഭപ പ്രകാരം, നിയമന അതോറിറ്റി, ഡ്യൂട്ടിക്ക് ചേരുന്നതിന് അനുവദിച്ചിരിക്കുന്ന പരമാവധി സമയം അപ്പോയിന്റ്മെന്റ് ഓർഡറിൽ തന്നെ വ്യക്തമാക്കണം.പ്രസ്തുത ഉത്തരവി

bottom of page